ചങ്ങനാശ്ശേരി -വാഴൂര്‍ റോഡില്‍ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പൂവത്തുംമൂട്ടില്‍ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസ്വിന്‍ കെ.ജോണിന്റെ ഭാര്യ ജെസ്റ്റി റോസ് ആന്റണി(40)ആണ് മരിച്ചത്. ജെസ്വിന്‍ കെ.ജോണ്‍(42), ഇവരുടെ മക്കളായ ജോവാന്‍ ജെസ് വിന്‍ ജോണ്‍(10), ജോനാ റോസ് ജെസ് വിന്‍(ആറ്), ബൈക്കില്‍ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയില്‍ ജെറിന്‍ റെജി(27), ഓട്ടോ ഡ്രൈവര്‍ മാടപ്പള്ളി അമര വലിയപറമ്പില്‍ രാജേഷ് വി നായര്‍(47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കല്‍, അഞ്ചലി സുശീലന്‍(27)എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഇന്ന് ഉച്ചകഴിഞ്ഞ് 2.15നാണ് അപകടം സംഭവിച്ചത്. മാമ്മൂട് ഭാഗത്തുനിന്നും തെങ്ങണാ ഭാഗത്തേക്ക് വരികയായിരുന്ന കാറും തെങ്ങണാ ഭാഗത്തുനിന്നും വരികയായിരുന്ന പള്‍സര്‍ ബൈക്കും ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.

 ഇടിയുടെ ആഘാതത്തില്‍ കാറിന്റെയും ഓട്ടോയുടേയും മുന്‍ഭാഗം തകര്‍ന്നു. ബൈക്കിന് ഭാഗികനാശം സംഭവിച്ചു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചു. വൈകുന്നേരം നാലോടെയാണ് ജെസ്റ്റി റോസ് മരിച്ചത്. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ജസ്റ്റിയുടെ മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. 

Previous Post Next Post