വൈക്കം :
വൈക്കത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് ജനറൽ സെക്രട്ടറി എം. ആർ.റെജിയെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി.
മർദ്ദനത്തിൽ പ്രതിക്ഷേധിച്ച് ഇന്ന് വൈകുന്നേരം നാല് മുതൽ വൈക്കത്ത് വ്യാപാരികൾ കടയടപ്പ് സമരവും പന്തം കൊളുത്തി പ്രകടനവും നടത്തും.
ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. വലിയ കവലയ്ക്ക് സമീപമുള്ള കട അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന റെജിയെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ റെജി താലൂക്ക് ആശുപത്രിയിൽ
ചികിത്സ തേടി. പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.