കാഞ്ഞിരപ്പള്ളി ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.


കോട്ടയം നട്ടാശേരി ഞണ്ടുപറമ്പിൽ വേണുവിന്റെ അനന്ദു വേണുവാണ് മരിച്ചത്.
എ കെ ജെ എം സ്കൂളിനു സമീപം വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. 
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിത വേഗത്തിൽ എതിർദിശയിലൂടെ കടന്നുവന്ന കാർ എതിരെ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. 

അനന്ദുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Previous Post Next Post