കോത്തല : ബി ജെ പി കൂരോപ്പട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പട ഗ്രാമ പഞ്ചായത്ത് ഭരണ മുന്നണിയുടെ കെടുകാര്യസ്ഥതയ്ക്കും കേന്ദ്ര പദ്ധതികളായ ജൽ ജീവൻ മിഷൻ പദ്ധതിയും പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജന പദ്ധതിയും പഞ്ചായത്തിൽ അട്ടിമറിക്കുന്നതിനെതിരെ നടത്തിയപ്രക്ഷോഭ വിളംബര റാലി ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് തെക്കേമഠം പാർട്ടി പഞ്ചായത്ത് അധ്യക്ഷനും റാലിയുടെ ക്യാപ്പ്റ്റനുമായ ഇ കെ സോമൻ ഇടത്തറയ്ക്ക് പാർട്ടി പതാക നൽകി ഉദ്ഘാടനം ചെയ്തു. ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിജിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതിയും പ്രധാനമന്ത്രി ഗ്രാമീൺ
സsക് യോജന പദ്ധതിയും പഞ്ചായത്തിൽ വേണ്ട വിധം വിനിയോഗിക്കാതെ അട്ടിമറിച്ചാൽ കടുത്ത സമര പരിപാടിയിരിക്കും കൂരോപ്പട പഞ്ചായത്ത് കാണാൻ പോകുന്നതെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. ജില്ലാ സെക്രട്ടറി സോബിൻലാൽ , മണ്ഡലം ജനറൽ സെക്രട്ടറി ഗോപകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ് ഹരിപാലാഴി, റബ്ബർ ബോർഡ് മെമ്പർ ജോർജ്കുട്ടി തറകുന്നേൽ ,Sc മോർച്ച മണ്ഡലം പ്രസിഡന്റ് സി കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. പ്രക്ഷോഭ വിളംബരം റാലിയുടെ കൂരോപ്പട കവലയിലെ സമാപന സമ്മേളനത്തിൽ ബി ജെ പി മണ്ഡലം പ്രഭാരിയും ന്യൂനപക്ഷ മോർച്ച ദേശീയ സമിതി അംഗവുമായ ശ്രീ സുമിത്ത് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി സോബിൻ ലാൽ , മണ്ഡലം ജനറൽ സെക്രട്ടറി ഗോപകുമാർ സി ജി ഹരിപാലാഴി, കുഞ്ഞുമോൻ . സി , വർഗീസ് - റ്റി.ഐ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മഞ്ജുകൃഷ്ണകുമാർ , സന്ധ്യാ ജീ നായർ , പി.എസ് രാജൻ, രവിശങ്കർ കുന്നക്കാട്ട്, സുരേഷ് കല്ലടപ്പളളി, വിഷ്ണു കുറുപ്പ്, ഓ ആർ രാജു , ഗോപകുമാർ വി ജി സുനിൽകുമാർ o k, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി , ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പ്രക്ഷോഭ വിളംബര റാലി സമാപിച്ചു.