ലോട്ടറി കടയ്ക്ക് തീയിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു



 തൃശൂർ: ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷം തൃപ്പൂണിത്തുറയിലെ ലോട്ടറി കട പെട്രോൾ ഒഴിച്ച് കത്തിച്ചു.

സ്റ്റാച്യു ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മീനാക്ഷി ലോട്ടറി ഏജൻസീസാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. കടയിലേക്ക് നേരേ എത്തി കുപ്പിയിൽ കരുതിയ പെട്രോൾ ഒഴിച്ചശേഷം തീയിടുകയായിരുന്നു. ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

തീയിട്ട വടക്കേ കോട്ട സ്വദേശി ടി.എസ് രാജേഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.



Previous Post Next Post