പള്ളിക്കത്തോട് അരവിന്ദാ സ്കൂളിൽ പ്രകൃതി വിരുദ്ധ പീഡനം സ്കൂൾ വാർഡൻ കസ്റ്റഡിയിൽ ...ആറുമാസത്തോളമായി നടന്ന പീഡന വിവരമാണ് പുറത്തുവന്നത്

കോട്ടയം : പള്ളിക്കത്തോട് അരവിന്ദ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പള്ളിക്കത്തോട് പോലീസ് കേസെടുത്തത്. പ്രതിയായ ഹോസ്റ്റൽ വാർഡനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കോട്ടയം സ്വദേശിയായ മുപ്പതുകാരനെയാണ് പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആറുമാസത്തോളമായി നടന്ന പീഡന വിവരമാണ് പുറത്തുവന്നത്. കുട്ടിയെ നിരന്തരമായി പീഡനത്തിന് ഇരയാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന്, കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന മാതാപിതാക്കൾ കുട്ടിയുടെ പരാതി ചൈൽഡ് ലൈന് ഓൺലൈനായി നൽകുകയായിരുന്നു. 

തുടർന്ന്, ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ച ശേഷം റിപ്പോർട്ട് പള്ളിക്കത്തോട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടുകൂടി പ്രതിയുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
Previous Post Next Post