ചെങ്ങന്നൂരിൽ നഗ്നനനായി മോഷണപരമ്പര നടത്തിയ കള്ളൻ പൊലീസ് പിടിയിൽ


തിരുവനന്തപുരം പോത്തൻകോട് സ്വദേശി ബിജു സെബാസ്റ്റ്യനാണ് പിടിയിലായത്. ഈ മാസം പത്തിന് ചെങ്ങന്നൂരിലെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പ്രതി മോഷണം നടത്തിയത്. മോഷണം കഴിഞ്ഞ് മടങ്ങും വഴി പ്രതി തട്ടുകട കുത്തിത്തുറന്ന് 12 കോഴി മുട്ടകൾ എടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചെന്നും പരാതിയുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച ഒരു ബൈക്ക് ചങ്ങനാശ്ശേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വർക്കലയിൽ നിന്ന് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു

Previous Post Next Post