'പ്രധാനമന്ത്രീ, ഇത്രയും പേടി എന്തിന്? ഒരന്വേഷണവും ഇല്ലാത്തത് എന്ത്?'


 

 ന്യൂഡല്‍ഹി : എല്‍ഐസിയുടെയും എസ്ബിഐ കാപിറ്റലിന്റെയും ഇപിഎഫ്ഒയുടെയും പണം അദാനി കമ്പനികളില്‍ നിക്ഷേപിച്ചതില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തിനാണ് പ്രധാനമന്ത്രി ഇത്രയും ഭയക്കുന്നതെന്ന് രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.

ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നതിനുശേഷവും ജനങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ട് അദാനി കമ്പനികളില്‍ നിക്ഷേപിച്ചതില്‍ അന്വേഷണമില്ല. അന്വേഷണമോ മറുപടിയോ ഇല്ലെന്ന് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു. എന്തിനാണ് ഇത്രയും പേടി? അദാനിയും മോദിയും തമ്മിലുള്ള ബന്ധം മോദാനി ആണെന്ന് രാഹുല്‍ പറഞ്ഞു. 

അദാനി - മോദി ബന്ധത്തില്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് തനിക്കു നേരെ ഇപ്പോഴുള്ള ബിജെപി നീക്കം തുടങ്ങിയതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു. അദാനി വിഷയത്തില്‍ തന്റെ അടുത്ത പ്രസംഗത്തെ ഭയപ്പെടുന്നതു മൂലമാണ് ലോക്‌സഭാംഗത്വം അയോഗ്യമാക്കിയതെന്നും രാഹുല്‍ പറഞ്ഞു.

أحدث أقدم