മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.


 മണിമല കാവുംപടി ഭാഗത്ത് തൊട്ടിയിൽ വീട്ടിൽ ഗോവിന്ദ മാരാർ മകൻ അനീഷ് റ്റി.ഗോപി (37) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ വർഷം അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അതിജീവിത ഈ കാര്യം കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ സമയം അധ്യാപകരോട് പറയുകയും അധ്യാപകർ ഈ കാര്യം ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈന്‍ മുഖാന്തിരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനിൽകുമാർ.എം ന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post