ഷാർജ : മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായതായി. വർക്കല സ്വദേശി അഖിൽ (33) നെയാണ് കാണാതായത്. തിങ്കളാഴ്ച വൈന്നേരമായിരുന്നു അപകടം.
ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ച് മീൻ പിടിക്കുന്നതിനിടെ ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതിന് പിന്നാലെ അഖിലിന്റെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് കപ്പൽ അധികൃതർ അറിയിച്ചത്. അപകടത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് കുടുംബത്തിന് വിവരം ലഭിച്ചത്.