കോട്ടയം ചിങ്ങവനത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.


കുറിച്ചി നീലംപേരൂർ ഇടനാട്ടുപടി ഭാഗത്ത് തട്ടാൻ പറമ്പിൽ വീട്ടിൽ ഹരിദാസ് മകൻ അനന്തകൃഷ്ണൻ (20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ വ്യാജ ഐഡി ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. 
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
Previous Post Next Post