പാമ്പാടി നെടുംകുഴിൽ "മരണക്കിണർ " സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ കിണറ്റിൽ വീഴും !


✍️ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി നെടുംകുഴി ബാറിന് സമീപം NH നോട് ചേർന്ന് ഉള്ള കിണർ വാഹന യാത്രികർക്കും കാൽനടക്കാർക്കും ഭീഷണി ഉയത്തുന്നു എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി 
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥിതി ചെയ്യുന്ന ഈ കിണറിന് റോഡുമായി ഏതാനും മീറ്ററുകൾ മാത്രമെ അകലമുള്ളൂ
വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്ന സമയത്ത് അല്പം അശ്രദ്ധ ഉണ്ടായാൽ കിണറ്റിൽ വീഴുമെന്ന കാര്യം ഉറപ്പ് കാൽനടയാത്രികർ  ഈ ഭാഗത്ത് വരുമ്പോൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത് കഴിഞ്ഞ  ദിവസം നിയന്ത്രണം വിട്ട ഒരു ബൈക്ക് യാത്രികൻ കിണറ്റിൽ വീഴാതെ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് 

പാമ്പാടിക്കാരെ .. ജാഗ്രതൈ ..
Previous Post Next Post