മധ്യപ്രദേശിൽ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം.



മധ്യപ്രദേശിൽ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. സെക്യൂരിറ്റി ജീവനക്കാരാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. മർദ്ദനത്തിൽ പരിക്കേറ്റ നഷീലെന്ന വിദ്യാർത്ഥിയുടെ ചെവിയിൽ നിന്നും രക്തം വാർന്നതിനെ തുടർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി. ക്യാമ്പസിന്റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ സെക്യൂരിറ്റി ജീവനക്കാർ വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സംഭവത്തിൽ കോളേജ് അധികൃതർ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
Previous Post Next Post