കൊച്ചി ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം !!!

പ്ലാന്റിലെ സെക്ടര്‍ ഏഴിലാണ് തീ പടര്‍ന്നത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റിന് പുറമെ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്രദേശത്ത് പുക വ്യാപിക്കുന്നതിനെ തുടർന്ന് പരിസരവാസികള്‍
ആശങ്കയിലാണ്.

കഴിഞ്ഞ തീപിടിത്തത്തിന് ഏറ്റവും അവസാനം തീയണച്ച സെക്ടര്‍ ഏഴിലാണ് ഇപ്പോൾ തീ പടര്‍ന്നത്. തീ മാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിലേക്ക് വ്യാപിക്കാതിരിക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളമൊഴിക്കുകയാണ്. വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
أحدث أقدم