ചൈനയിലെ ബേയ്ജിങ്ങിൽ മഴ പോലെ പെയ്‌തത്പുഴുക്കൾ ! . വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമെല്ലാം പുഴുക്കൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുഴുവിനെ പേടിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
പുഴു മഴയിൽ നിന്നും രക്ഷനേടാൻ കുടചൂടി ഇറങ്ങണമെന്നാണ് ജനങ്ങളോട് ഭരണകൂടത്തിന്റെ നിർദേശം. ഈ വിചിത്ര പ്രതിഭാസത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സമീപത്തെ പോപ്ലർ മരത്തിൽ നിന്നും കാറ്റ് വീശിയപ്പോൾ പറന്നെത്തിയതാകാം എന്നാണ് ഒരു വിശദീകരണം. അതല്ല, ശക്തമായ കാറ്റിനെ തുടർന്ന് ദൂരെ എവിടുനെങ്കിലും പുഴുക്കൾ എത്തിയതാകാമെന്നും പറയുന്നു. എന്തായാലും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.ഇതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ് 4 ദിവസം മുമ്പായിരുന്നു മഴ പെയ്തത്