കോൺഗ്രസിന് ആശ്വാസ വാർത്ത; കര്‍ണാടകത്തിൽ ഭരണത്തിൽ എത്തുമെന്ന് എ.ബി.പി-സിവോട്ടർ



 ബംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് എ.ബി.പി-സിവോട്ടര്‍ അഭിപ്രായ സര്‍വേ.

115 മുതല്‍ 127 സീറ്റുകള്‍ വരെയാണ് സര്‍വേ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.

ഭരണ കക്ഷിയായ ബി.ജെ.പി 68 മുതല്‍
 80 വരെ സീറ്റുകളിൽ ഒതുങ്ങും. ജനതാദള്‍ എസ് 23 മുതല്‍ 35 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ടു സീറ്റുകള്‍ വരെയാണ് സര്‍വേ പറയുന്നത്. 

കര്‍ണാടകയില്‍ മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 13ന് നടക്കും. നിലവില്‍ 224 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 119 എം.എല്‍.എമാരുണ്ട്. കോണ്‍ഗ്രസിന് 75ഉം ജെ.ഡി(എസിന്) 28ഉം. ചുരുങ്ങിയത് 150 സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ ഭരണം തിരിച്ചുപിടിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും കോണ്‍ഗ്രസിന് മുന്നിലില്ല. 

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കോണ്‍ഗ്രസ് 124ഉം ജെ.ഡി (എസ്) 93ഉം സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.

أحدث أقدم