കോട്ടയത്ത് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.



കോട്ടയം :  കടുത്തുരുത്തിയിൽ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ എഴുമാൻതുരുത്ത് നികർത്തിൽ വീട്ടിൽ  ബിജു എൻ.ജി (47) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ  വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കയ്യിൽ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച് .ഓ സജീവ് ചെറിയാൻ, എസ്.ഐ ജയകുമാർ, അരുൺ കുമാർ, എ.എസ്.ഐ ശ്രീലത അമ്മാൾ, സി. പി.ഒ പ്രവീൺകുമാർ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post