അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ തോട്ടപ്പള്ളി കളപ്പുരക്കൽ ഹരിദാസിൻ്റെ മകൻ ഷൈജു (48) നെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി അയൽവാസിയായ വിനു ഷൈജുവിൻ്റെ ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചതാണ് വഴക്കിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇരുവരും വാക്കേറ്റം ഉണ്ടാകുകയും ഷൈജു കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന പിച്ചാത്തി എടുത്ത് വിനുവിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ.
ജോവാൻ മധുമല
0