വണ്ടിപ്പെരിയാർ സ്വദേശി തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

ഇടുക്കി : വണ്ടിപ്പെരിയാർ  വണ്ടിപ്പെരിയാർ മഞ്ഞുമല മാരിയാമ്മൻ 
ക്ഷേത്ര സമീപവാസിയും, 
വണ്ടിപ്പെരിയാറ്റിൽ ബാറിന് സമീപമുള്ള ഹെയർ സ്റ്റൈൽ സ്ഥാപനത്തിന്റെ ഉടമയുമായ പ്രസന്നൻ (30) തേനി ദേവദാനപ്പെട്ടിയിൽ  വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

 ഇന്ന് രാവിലെ 5 മണിയോടെയാണ്
സംഭവം. രണ്ടു പേരാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത് . ഇവർ ദേവദാനപ്പെട്ടിക്ക് സമീപം എത്തിയലപ്പോൾ കൂടെ ഉണ്ടായിരുന്ന അഖിൽ വാഹനം നിർത്തി വാഹനത്തിൽ നിന്നും ഇറങ്ങി നിൽക്കുന്ന സമയം പിന്നിൽ നിന്നും വന്ന   കണ്ടൈനർ ലോറി നിർത്തിയിട്ടിരുന്ന ഇവരുടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആ സമയം കാറിൽ ഉണ്ടായിരുന്ന പ്രസന്നന് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
തുടർന്നാണ് മരണം സംഭവിച്ചത് .
മൃതദേഹം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി അവിടെ നിന്നും ഇന്നുതന്നെ വണ്ടിപ്പെരിയാറിലേക്ക് എത്തിക്കും.....
Previous Post Next Post