ബൊമ്മനും ബെല്ലിയും നോക്കിവളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു



 ഊട്ടി: ഓസ്കർ പുരസ്കാരം നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഹ്രസ്വചിത്രത്തിൽ കഥാപാത്രങ്ങളായ പാപ്പാൻ ദമ്പതികൾ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചുവന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു. 

മാർച്ച് 16നു ധർമപുരി ജില്ലയിൽ കിണറ്റിൽ വീണ കൊമ്പനെ രക്ഷിച്ചു മുതുമലയിൽ എത്തിക്കുകയായിരുന്നു. നാലുമാസം പ്രായമുള്ള കൊമ്പൻ പാപ്പാൻ ദമ്പതികളോടു നന്നായി ഇണങ്ങിയിരുന്നു.

ഇന്നലെ ഉച്ചയോടെ തുടങ്ങിയ വയറിളക്കമാണു മരണകാരണമെന്നു പറയുന്നു. രാത്രി ഒരുമണിയോടെയാണ് അന്ത്യം. 

അമ്മയുടെ പാലിനു പകരം കൊടുക്കുന്ന കൃത്രിമപ്പാൽ ദഹിക്കാതെ പ്രതിപ്രവർത്തനം നടത്തിയതുമൂലം നിർജലീകരണം സംഭവിക്കുകയായിരുന്നെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു.


Previous Post Next Post