മൂന്ന് ദിവസം അടച്ചിട്ടിട്ടും സെർവർ പ്രശ്നം പരിഹരിച്ചില്ല; ഇന്നും റേഷൻ വിതരണം മുടങ്ങി


 

കണ്ണൂർ: സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ കടകൾ അടച്ചിട്ടിട്ടും സെർവർ പ്രശ്നത്തിന് പരിഹാരമായില്ല. ഇന്ന് രാവിലെ ഏഴ് ജില്ലകളിൽ എട്ടിന് ശേഷം റേഷൻ കടകൾ തുറന്നെങ്കിലും ഒരുമണിക്കൂർ മാത്രമാണ് ശരിയായ രീതിയിൽ റേഷൻ വിതരണം നടന്നത്.

രാവിലെ മുതൽ പ്രായമായവർ ഉൾപ്പെടെ റേഷൻ വാങ്ങാൻ എത്തിയിരുന്നു. എന്നാൽ, ഏറെ നേരം ക്യൂ നിന്നതല്ലാതെ പലർക്കും റേഷൻ ലഭിച്ചില്ല. രാവിലെ ഒന്പതോടെ വയനാട്, പാലക്കാട്, കൊല്ലം, തുടങ്ങിയ ജില്ലകളിൽ സെർവർ പൂർണമായി പണിമുടക്കി.
ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം ജില്ലകളിൽ പത്ത് വരെ സെർവർ ലഭിച്ചെങ്കിലും വേഗതകുറവായിരുന്നു. സെർവർ പണിമുടക്കിയതോടെ ഒടിപി ഉപയോഗിച്ച് റേഷൻ വിതരണം നടത്താൻ നോക്കിയെങ്കിലും പലർക്കും ഫോണിൽ ഒടിപി ലഭിക്കുന്നില്ല.
മൂന്ന് ദിവസം അടച്ചിട്ടിട്ട് സെർവർ നന്നാക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മൂന്ന് ദിവസം അടച്ചിട്ട് ഒടിപി വഴി റേഷൻ വിതരണം ചെയ്യാനാണെങ്കിൽ എന്തിനാണ് റേഷൻ കടകൾ അടച്ചിട്ടതെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.
Previous Post Next Post