അയ്യപ്പസംഗമം: കണക്കിൽ പൊരുത്തക്കേടുകളെന്ന് ഹൈക്കോടതി



        

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആവശ്യപ്പെട്ട രേഖകൾ ദേവസ്വം ബോർഡ് നൽകിയില്ലെന്ന് ഓഡിറ്റർ കോടതിയെ അറിയിച്ചു. ഇൻപുട്ട് ടാക്‌സ് അവശ്യത്തിനായി സ്വത്തു രജിസ്റ്റർ അടക്കം ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്നും ഓഡിറ്റ് നടത്തിയ വിജയൻ അസോസിയേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ 10 ദിവസത്തെ സമയം ഓഡിറ്റർക്ക് കോടതി അനുവദിച്ചു.

അയ്യപ്പ സംഗമത്തില്‍ പല പരിപാടികള്‍ നടന്നിരുന്നു. എന്നാല്‍ ചിലതിന് ഒരുമിച്ചുള്ള കണക്കാണ് നല്‍കിയത്. അതിനാല്‍ ഓരോ പരിപാടിക്കും എത്ര രൂപയാണ് ചെലവായതെന്ന് കണ്ടെത്തുക ദുഷ്‌കരമാണ്. അസ്സറ്റ് രജിസ്റ്റര്‍ ആവശ്യപ്പെട്ട് പലതവണ ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്നും ഓഡിറ്റര്‍ കോടതിയെ അറിയിച്ചു. കേസില്‍ ഓഡിറ്ററെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. ദേവസ്വം ബോര്‍ഡ് നല്‍കിയ മുഴുവന്‍ രേഖകളും ഹാജരാക്കാനും ഓഡിറ്റര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു

Previous Post Next Post