സംസ്ഥാന സർക്കാരിന്റെ നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളത്തി പ്രകടനവും പ്രതിഷേധയോഗവും പാമ്പാടിയിൽ നടന്നു


പാമ്പാടി : കേരള സർക്കാരിൻ്റെ 
 പെട്രോൾ - ഡീസൽ നികുതി വർദ്ധനവിലും അന്യായമായി വർദ്ധിപ്പിച്ച വസ്തുക്കരം, വീട്ടുകരം, കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസ്, മദ്യനികുതി എന്നിവയ്ക്കെതിരെ UDF സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരംകരിദിനം ആചരിച്ച് പാമ്പാടി UDF മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി .തുടർന്ന് നടന്ന സമ്മേളനം ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സലിം പി മാത്യു ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് K R ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി ഷേർലി തര്യൻ INTUC സംസ്ഥാന വൈസ് പ്രസിഡൻ്റ് അനിയൻ മാത്യു, അഡ്വസിജു കെ ഐസക്ക് പഞ്ചായത്തംഗങ്ങളായസെബാസ്റ്റ്യൻ ജോസഫ്, അനീഷ് ഗ്രാമറ്റം എന്നിവർ പ്രസംഗിച്ചു.സുജാത ശശീന്ദ്രൻ ,പി എസ് ഉഷാകുമാരി, മേരിക്കുട്ടി മർക്കോസ്, എൻ ജെ പ്രസാദ്, ജോർജ് പാമ്പാടി, രതീഷ് ഗോപാലൻ, പ്രിൻസ് കാർത്തി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
أحدث أقدم