ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി


 ചിങ്ങവനം (കോട്ടയം) : സായിപ്പ് കവലയിൽ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു . ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ആക്രമണത്തിൽ പരിക്കേറ്റ തിരുവല മുത്തുർ സ്വദേശിനി ആര്യ (27), ഇവരുടെ മാതാവിന്റെ മാതാവ് പത്മിനി (70) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളത്ത് വാടകയക്ക് താമസിക്കുന്ന ഇടുക്കി ശാന്തമ്പാറ സ്വദേശി ലാൽ മോഹനെ(34) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. 

വീട്ടിനുള്ളിൽ പല സ്ഥലത്തും പെട്രോൾ ഒഴിക്കുകയും ഗ്യാസ്കുറ്റി തുറന്നുവച്ചതിനും ശേഷമാണ് രണ്ടു പേരെയും ലാൽ അക്രമിച്ചത്. ഭാര്യയെയും കൊച്ചുമകളെയും അക്രമിക്കുന്നത് കണ്ട പ്രഭാകരൻ ഭയന്ന് പുറത്തേക്കിറങ്ങി രക്ഷപെടുകയായിരുന്നു. തലയ്ക്കും കഴുത്തിനുമൊക്കെ വെട്ടേറ്റ ആര്യയും തോളിൽ വെട്ടേറ്റ പത്മിനിയും അയൽപക്കത്തെ വീടുകളിൽ ഓടിക്കയറി. 

പിന്നീട് നാലു വയസുള്ള ആൺകുട്ടിയുമായി ലാൽ വീടിന്റെ വാതിൽ അകത്തു നിന്നും പൂട്ടി. നാട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുമായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകുകയായിരുന്നു.



Previous Post Next Post