പാറ്റ്‌ന : ബിഹാറിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിച്ചു. 10 പേരോളം ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ചമ്പാരൻ റേഞ്ച് ഡിഐജി ജയന്ത് കാന്ത് പറഞ്ഞു. മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുർ ഗ്രാമത്തിലാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
ദുഃഖകരമായ സംഭവമാണെന്നും ഇതേക്കുറിച്ചുള്ള എല്ല വിവരങ്ങളും താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ദുരന്തത്തെക്കുറിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചത്.