പാലാ : ഹിന്ദു ധാർമ്മിക വ്യവസ്ഥയെ നിലനിർത്തുന്നത് കുടുംബമാണെന്ന് കൊളത്തൂർ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി. ഹിന്ദു സമാജത്തിന്റെ ഉത്കർഷത്തിന്റെ ആധാരം കുടുംബത്തിൽ നിന്നാണെന്നും സ്വാമി പറഞ്ഞു.
പാലായിൽ മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിനടിമയായ യുവ സമൂഹമാണ് ഇന്ന് വളർന്നു വരുന്നത്. ഭയാനകമായ സ്ഥിതിയാണിത്. ശാസ്ത്രബോധവും
ധാർമ്മിക ചിന്തയുമുള്ള കുടുംബം ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാഗതസംഘം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. പി. ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്കാരം സ്വാമി ചിദാനന്ദപുരിക്ക് അർഎസ്എസ് വിഭാഗ് സംഘചാലക് പി.പി.ഗോപി സമ്മാനിച്ചു.
ഹിന്ദു മഹാസംഗമം രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ, ജനറൽ സെക്രട്ടറി അഡ്വ. ജി. അനീഷ് എന്നിവർ സംസാരിച്ചു.