ചൂടിന് ഇന്നും കുറവുണ്ടാകില്ല; ജാ​ഗ്രത വേണം

 തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പ്രത്യേക മുന്നറിയിപ്പൊന്നും ഒരു ജില്ലയ്ക്കും നൽകിയിട്ടില്ല. എന്നാൽ ഉഷ്ണ തരം​ഗത്തിന്റെ സമാന സാഹചര്യം തുടരും. അതിനാൽ ജാ​ഗ്രത തുടരാൻ നിർദ്ദേശമുണ്ട്. 

പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 44.9 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം.



Previous Post Next Post