ചെങ്ങന്നൂർ: വീടിനുള്ളിലെ ശുചിമുറിയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിരളശേരി ഒലേപ്പുറത്ത് മേലത്തേതിൽ രാജുവില്ലയിൽ പരേതനായ രാജു വർഗീസിന്റെ ഭാര്യ ആലീസ് (68) ആണ് മരിച്ചത്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ശുചിമുറിക്കുള്ളിൽ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇവർ ജീവനൊടുക്കിയതാണെന്ന സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
മകൾ ജീന ഫോൺ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെ അയൽവാസികളെ വിവരം അറിയിച്ചു. ഇവർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.