കോട്ടയം : ഗാന്ധിനഗർ മെഡിക്കൽ കോളേജിൽ ഇന്നലെ ഉച്ചയോടു കൂടി മസ്തിഷ്ക മരണം സ്ഥിരീകരിച്ച കോട്ടയം താഴത്തങ്ങാടി സ്വദേശിയായ പ്ലാത്തറയിൽ മനോജിന്റെയും പ്രസ്റ്റയുടെയും മകൻ
കൈലാസ് നാഥ് (23) ന്റെ
അവയവദാനത്തിന് ബന്ധുക്കൾ സന്നദ്ധരായി.
കഴിഞ്ഞദിവസം കുരിശുപള്ളിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിലാണ് കൈലാസ് നാഥന് ഗുരുതര പരിക്കേറ്റത്.
തുടർന്ന് മെഡിക്കൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. കൈലാസ് നാഥിന്റെ ആഗ്രഹപ്രകാരം തന്റെ അവയവങ്ങൾ ദാനം ചെയ്യാനും ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
ഇതിലൂടെ എട്ടോളം പേർക്കാണ് പുതുജീവൻ ലഭിക്കുന്നത്.
മൂന്ന് അവയവങ്ങൾ കോട്ടയം മെഡിക്കൽ കോളേജിന് ലഭ്യമാവും.
കരളുകൾ സ്വീകരിക്കാനുള്ള രണ്ടു വ്യക്തികളെ തിരഞ്ഞെടുത്തു. അവരുടെ ഗ്രൂപ്പ് പരിശോധനയും മറ്റ് ലാബ് പരിശോധനകളും പുരോഗമിക്കുന്നു.
കിഡ്നികളിൽ ഒന്നും അതുപോലെ നേത്രപടലവും മെഡിക്കൽ കോളേജിന് തന്നെ ലഭിക്കുമെന്നാണ് സൂചന.
ഹൃദയവും, ഒരു വൃക്കയും കൊച്ചി അമൃത ഹോസ്പിറ്റലിൽ ലഭിക്കുമെന്നും വിവരമുണ്ട്.
ഒരാളിൽ നിന്ന് തന്നെ മൂന്ന് അവയവങ്ങളും ലഭ്യമാകുന്നത് കോട്ടയം മെഡിക്കൽ കോളേജിൻ്റെ ചരിത്രത്തിലാദ്യമാകും.