ആലപ്പുഴ: സൈക്കിൾ യാത്രികൻ കാറിടിച്ചു മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ
വരേക്കാട് വീട്ടിൽ ടോമി (49) ആണ് മരിച്ചത്. ഇന്നലെ രാത്രി ദേശീയപാതയിൽ പാതിരപ്പള്ളി കാംലോട്ട് കൺവൻഷൻ സെന്ററിന്റെ മുന്നിലായിരുന്നു അപകടം.
മലപ്പുറം സ്വദേശികളായ കുടുംബമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഇവർ തിരുവനന്തപുരത്തെത്തി തിരിച്ച്
മലപ്പുറത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ഈ വാഹനത്തിൽ സഞ്ചരിച്ച ദമ്പതികൾ തന്നെ ടോമിയെ
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.