കൊച്ചി : കൊച്ചിയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ.
തേവര ജംഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരത്തിൽ ആദ്യം കാൽനടയായും പിന്നീട് കാറിലുമാണ് അദ്ദേഹം സഞ്ചരിച്ചത്.
ഇരു വശത്തും ആയിരക്കണക്കിന് ബിജെപി പ്രവർത്തർ തടിച്ചുകൂടി. പൂക്കൾ വിതറിയാണ് പ്രവർത്തകർ മോദിയെ വരവേറ്റത്.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി വെല്ലിങ്ടൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകീട്ട് 5ന് എത്തിയ പ്രധാനമന്ത്രിയെ മന്ത്രി പി രാജീവ് ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചു.