കൊച്ചി : വോട്ടിനാണോ, ബിജെപിയുടെ സ്വാധീനം ഉറപ്പിക്കാനാണോ പ്രധാനമന്ത്രി കേരളത്തിലെത്തുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ച് നടന്‍ സുരേഷ് ഗോപി.
നിങ്ങളുടെ മുഖ്യമന്ത്രി നടക്കുന്നതെല്ലാം വോട്ടിന് വേണ്ടിയാണോയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം. കേരളത്തിലെ യുവാക്കളോട് സംസാരിക്കാനാണ് പ്രധാമന്ത്രിയെത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
യുവാക്കളുടെ ഇടയില്‍ സ്വാധീനമുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തന്നെ ധാരാളം.
ഇവിടുത്തെ ചില കുത്തിത്തിരിപ്പുകള്‍ക്ക് അദ്ദേഹം മറുപടി പറയും.
പ്രധാനമന്ത്രി പദത്തിലിരുന്ന് കൊണ്ടുള്ള രാജ്യത്തെ യുവാക്കളുമായിട്ട് ഒന്ന് ഇടപഴകുന്നു. അത് അദ്ദേഹത്തിന്റെ അവകാശമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയുടേയും അവകാശമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നിരുന്നെ ചോദ്യത്തിന് 'ഡിവൈഎഫ്‌ഐ ആരാ' എന്നായിയിരുന്നു സുരേഷ് ഗോപിയുടെ മറുപടി.