വെള്ളാപ്പള്ളിക്ക് തിരിച്ചടി ,, സ്ഥാനമാനങ്ങൾ എല്ലാം പോകുമെന്ന് ഉറപ്പ് ,


എസ്.എൻ ട്രസ്റ്റ് കേസിൽ പ്രതിയായവർ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വെള്ളാപ്പള്ളി നടേശന്റെ സ്റ്റേ ആവശ്യം തള്ളിയത്.
ട്രസ്റ്റ് കേസിൽ പ്രതിയായവർ സ്ഥാനത്ത് തുടരരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. വെള്ളാപ്പള്ളിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ പരിഗണിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത് . ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കേസിലെ എതിര്‍ കക്ഷിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Previous Post Next Post