"പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും ആഘോഷം"; ടോക്കിയോയിൽ നിന്ന് മോഹൻലാലും സുചിത്രയും


 

 ടോക്കിയോ : വിവാഹത്തിന്റെ 35-ാം വാർഷികം ആഘോഷിച്ച് നടൻ മോഹൻലാലും സുചിത്രയും.

 "35 വർഷത്തെ പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും ആഘോഷം" എന്ന് കുറിച്ച് ടോക്യോയിൽ നിന്നുള്ള ചിത്രം താരം ആരാധകരുമായി പങ്കുവച്ചു. 

ഷൂട്ടിങ് തിരക്കിൽ 
നിന്ന് മാറി സുചിത്രയോടൊപ്പം അവധി ആഘോഷിക്കുകയാണ് മോഹൻലാൽ. വിവാഹ വാർഷിക ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. 

സുചിത്രയ്ക്ക് വിവാഹ വാർഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രമാണ് താരം ആരാധകരുമായി പങ്കിവച്ചത്. "ഫ്രം ടോക്യോ വിത്ത് ലവ്" എന്നാണ് ഇതിനൊപ്പം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് മോഹൻലാലും കുടുബവും അവധിക്കാലം ആഘോഷിക്കാൻ ജപ്പാനിലേക്ക് പോയത്. 

സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്ന ജപ്പാനിൽ നിന്നുള്ള ഒരു അതിമനോഹര ചിത്രം താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

 ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്. ജപ്പാനിലെ ഹിരോഷിമ പാർക്കിൽ നിന്നും പകർത്തിയതാണ് ചിത്രം.

1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. 
 അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര.
Previous Post Next Post