ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മീനപ്പള്ളി ഷാപ്പില്‍ കുട്ടികള്‍ക്കൊപ്പം കുടുംബം എത്തി കള്ളുകുടിച്ച കേസില്‍ ഷാപ്പ് ഉടമയും അറസ്റ്റിലായി.കുട്ടനാട് റേഞ്ച് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാപ്പ് ഉടമ ചന്ദ്രബോസിനെ ഇന്ന് അറസ്റ്റ് ചെയ്തത്.
കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് ഷാപ്പില്‍ മദ്യം നല്‍കിയതിന്റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് എക്‌സൈസിന്റെ നടപടി. സംഭവത്തിൽ നേരത്തെ ഷാപ്പിന്റെ മാനേജരെയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടുകൂടി ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി.
വീട്ടുകാർക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് ഷാപ്പില്‍ മദ്യം നല്‍കിയതിന്റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് എക്‌സൈസിന്റെ നടപടി. സംഭവത്തിൽ നേരത്തെ ഷാപ്പിന്റെ മാനേജരെയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടുകൂടി ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി.