ബിഗ് ടിക്കറ്റ്….മലയാളി യുവതിക്ക് 25,000 ദിർഹം….







ബിഗ് ടിക്കറ്റിന്റെ നവംബ‍ർ മാസത്തെ ആദ്യത്തെ ഇ-ഡ്രോയിൽ മലയാളിക്ക് 25,000 ദിർഹം സമ്മാനം. ഇന്ത്യ, ഇറാഖ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേരാണ് മൊത്തം വിജയികൾ. ഓരോരുത്ത‍ർക്കും 25,000 ദി‍‍ർഹം വീതം ലഭിച്ചു.ബിൽഡിങ് അഡ്മിനിസ്ട്രേറ്ററായി ഷാർജയിൽ ജോലി ചെയ്യുന്ന 27 വയസ്സുകാരിയായ കെ. ആർദ്രയാണ് മലയാളിയായ വിജയി.മാപ്പുകൾ കാണുക

“ഫോൺകോൾ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരു തമാശയായാണ് എനിക്കിത് തോന്നിയത്. ‍അവർ പറഞ്ഞതെല്ലാം ഞാൻ കേട്ടു. പിന്നീട് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് നോക്കിയപ്പോഴാണ് ശരിക്കും വിജയിച്ചു എന്നറിഞ്ഞത്.” ആർദ്ര പറയുന്നു.ഭർത്താവിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഒപ്പം ചേർന്നാണ് ആർദ്ര ബിഗ് ടിക്കറ്റ് എടുത്തത്. പത്ത് പേരുടെ സംഘമായാണ് ടിക്കറ്റ് വാങ്ങിയത്. ആദ്യമായാണ് ആർദ്രയുടെ പേരിൽ ടിക്കറ്റ് എടുത്തത്. റാൻഡമായി തെരഞ്ഞെടുത്ത നമ്പറിലൂടെ സമ്മാനവും ലഭിച്ചു
സംഘത്തിലെ എല്ലാവരും വളരെ സന്തോഷത്തിലാണ്. ഒരുപാട് നാളായി പങ്കെടുക്കുന്നുണ്ട്, ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഇതൊരു മനോഹരമായ അനുഭവമാണ്.” ആർദ്ര കൂട്ടിച്ചേർത്തു.സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘത്തിന്റെ തീരുമാനം. തനിക്ക് ലഭിച്ച പങ്ക് എങ്ങനെ ചെലവാക്കണം എന്നതിൽ ആർദ്ര ഇനിയും തീരുമാനമെടുത്തിട്ടില്ല.


Previous Post Next Post