എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്ന് യുവാവ് എടിഎം കൗണ്ടറിന്റെ വാതിൽ അടിച്ചുപൊട്ടിച്ചു.


തിരുവനന്തപുരം: എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്ന് യുവാവ് എടിഎം കൗണ്ടറിന്റെ വാതിൽ അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം അമ്പലംമുക്കിലെ കനറാ ബാങ്ക് എടിഎം കൗണ്ടറിന്റെ വാതിൽ ഗ്ലാസാണ് പൊട്ടിച്ചത്. സംഭവത്തിൽ ഒരാളെ പേരൂർക്കട പൊലീസ് പിടികൂടി. പേരൂർക്കട ഇന്ദിരനഗർ ഭഗത് ഗാർഡൻസ് 196-ൽ താമസിക്കുന്ന ഷാൻ (32) ആണ് പിടിയിലായത്.

എടിഎമ്മിൽ നിന്നു പണമെടുക്കാൻ രണ്ട് യുവാക്കൾ ശ്രമിച്ചതായും സാങ്കേതിക തകരാർ കാരണം പണം കിട്ടാതെവന്നതോടെ ഗ്ലാസ് വാതിൽ ഹെൽമെറ്റ് ഉപയോഗിച്ച് അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്നും സംഭവത്തിനുശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നുവെന്നും പേരൂർക്കട പൊലീസ് പറഞ്ഞു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും സംശയമുണ്ട്. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും പണം പിൻവലിക്കാൻ എത്തിയവരുടെ വിവരങ്ങളും പരിശോധിച്ചാണ് ഇയാളെ പേരൂർക്കട പൊലീസ് പിടികൂടിയത്.
Previous Post Next Post