പോപ്പുലർ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാനെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ


പോപ്പുലർ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാനെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. വിഘടനവാദത്തോട് കണ്ണടച്ച് ഇരിക്കാനാകില്ല. ഗവർണർ ആയിരിക്കെ സത്യപാൽ മല്ലിക് ആരോപണങ്ങൾ എന്തുകൊണ്ട് ഉയർത്തിയില്ലെന്നും അമിത് ഷാ പറഞ്ഞു.

കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിൽ കഴിഞ്ഞ ദിവസം വിശദീകരണവുമായി അമിത് ഷാ രം​ഗത്തെത്തിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. കർണാടകയിൽ അധികാരത്തിലെത്തിയാൽ മുസ്‌ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ അവകാശവാദം അമിത് ഷാ തള്ളി. വോട്ട് നേടാനുള്ള കോൺ​ഗ്രസിന്റെ പ്രീണന നയമാണ് വാ​ഗ്ദാനത്തിന് പിന്നിലെന്ന് അമിത് ഷാ വ്യക്തമാക്കി. മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
Previous Post Next Post