വന്ദേ ഭാരത് എക്സ്പ്രസിന്റെ റെഗുലര്‍ സര്‍വീസിന് ഇന്ന് കാസർകോട് നിന്ന് തുടക്കം


 കാസർകോട് : സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന്റെ റെഗുലര്‍ സര്‍വീസിന് ഇന്ന് മുതല്‍ തുടക്കം.
ഉച്ചയ്ക്ക് 2.30- നാണ് ആദ്യ സര്‍വീസ് പുറപ്പെടുക

കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ് നടത്തുന്നത്.

 കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ്, രാത്രി 10.30 ഓടെയാണ് തിരുവനന്തപുരത്ത് എത്തിച്ചേരുക.

 കാസര്‍ഗോഡ് നിന്നും യാത്ര ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. 8 മണിക്കൂര്‍ 5 മിനിറ്റിനുള്ളില്‍ യാത്ര പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് റെഗുലര്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.


കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഷോര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം വികസനത്തിന് ആക്കാന്‍ കൂട്ടാന്‍ വന്ദേ ഭാരത് എക്സ്പ്രസിന് കഴിയുമെന്നാണ് വിലയിരുത്തല്‍. 


നിലവില്‍, തിരുവനന്തപുരത്തേക്കും, എറണാകുളത്തേക്കുമുള്ള ടിക്കറ്റുകള്‍ ലഭ്യമല്ല. ഈ രണ്ട് സ്ഥലങ്ങളിലേക്കും മെയ് 2 വരെ വെയിറ്റിംഗ് ലിസ്റ്റിലാണ് ടിക്കറ്റ് ഉള്ളത്. അതേസമയം, കാസര്‍കോട് നിന്ന് കോഴിക്കോട്ടേക്കും, തിരിച്ചുമുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്.


Previous Post Next Post