ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതികരണം.’നമ്മുടെ രാജ്യത്ത് എല്ലാവരെയും പോലെ സഭാ അധ്യക്ഷന്‍ മാര്‍ക്കും ഒരേയൊരു വോട്ട് മാത്രമേയുള്ളു. അവര്‍ക്ക് സ്വാധീനവും നിയന്ത്രണവുമുള്ള ഏക വോട്ടും അതു മാത്രമാണ്. ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം എന്നേ കഴിഞ്ഞു പോയി…! അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും.’ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.കൊച്ചിയിലെ താജ്‌ഹോട്ടലില്‍വെച്ച് തിങ്കളാഴ്ച്ചയായിരുന്നു മതമേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച നടന്നത്. സഭാ നേതൃത്വത്തിന് എന്ത് കാര്യങ്ങള്‍ക്കും തന്നെ സമീപിക്കാമെന്ന് പ്രധാനമന്ത്രി ബിഷപ്പുമാരെ അറിയിച്ചു. ക്രൈസ്തവ സഭകളുടെ പിന്തുണ നേടാനുള്ള ബിജെപി ശ്രമത്തിനിടെയാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച്ച നടന്നതെന്നതും ശ്രദ്ധേയം. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായും പ്രത്യേകമായിട്ടായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.
വൈകിയതാണ് പ്രത്യേക വിരുന്ന് ഒരുങ്ങുന്നതിലേക്ക് വഴിവെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ സഭാധ്യക്ഷന്മാര്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്കൊപ്പം കെ സുരേന്ദ്രന്‍, ഡോക്ടര്‍ കെ എസ് രാധാകൃഷ്ണന്‍, എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അതേസമയം മാര്‍ത്തോമ സഭ പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ചു. പ്രധാനമന്ത്രിയുട ഓഫീസില്‍ നിന്ന് കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ച ശേഷമായിരുന്നു പിന്മാറ്റം.യുവം പരിപാടിക്ക് ശേഷമായിരുന്നു ബിഷപ്പുമാരുമായുളള മോദിയുടെ കൂടിക്കാഴ്ച.