കേരള കോൺഗ്രസില്‍ രാജി തുടരുന്നു.. ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജിവച്ചു



ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജിവച്ചു. മുൻ ഉടുമ്പുഞ്ചോല എം.എൽ.എ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ. രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് നൽകിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫൻ പ്രതികരിച്ചു.

ജോണി നെല്ലൂരിന് ഒപ്പം ചേർന്ന ആകും പ്രവർത്തിക്കുകയെന്നും 22 ന് എറണാകുളത്ത് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫൻ അറിയിച്ചു. ബി.ജെ.പിയുമായി സംസാരിച്ചിരുന്നുവെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു. ബിജെപി മധ്യമേഖല പ്രസിഡൻറ് ഹരിയുമായാണ് സംസാരിച്ചത്. റബ്ബർ കർഷകരമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്നാണ് മാത്യു സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞത്.
Previous Post Next Post