പാമ്പാടിയിൽ കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ..പാമ്പാടി വെള്ളൂർ കൈതേത്തറ വീട്ടിൽ റോയ് മകൻ റിറ്റോമോൻ റോയ് (23) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്



പാമ്പാടി:  കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി  വെള്ളൂർ കൈതേത്തറ വീട്ടിൽ റോയ് മകൻ റിറ്റോമോൻ റോയ്  (23) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.  കൊലപാതകശ്രമം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയത്ത്  എത്തിയിട്ടുണ്ടെന്ന്  ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാമ്പാടി പോലീസ്  ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്. ഐ ലെബിമോൻ, സി.പി.യഓ മാരായ ജയകൃഷ്ണൻ, അനൂപ് വി.വി, ദയാലു, അനൂപ് പി.എസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.
Previous Post Next Post