ബൈക്ക് 300 കിമി വേഗത്തിൽ ഓടിക്കാൻ ശ്രമം.. ഡിവൈഡറിലേക്ക് ഇടിച്ച് കയറി യൂട്യൂബർക്ക് ദാരുണാന്ത്യം


സൂപ്പർ ബൈക്ക് മുന്നൂറു കിലോമീറ്റർ വേഗത്തിൽ ഓടിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം. പ്രശസ്ത ബൈക്ക് റൈഡറും ട്രാവൽ ബ്ലോഗറുമായ അഗസ്ത്യ ചൗഹാൻ (25) ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മരിച്ചത്. യൂട്യൂബിൽ 12 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള അഗസ്ത്യ ആഗ്രയിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെടുന്നത്. യമുന എക്‌സ്പ്രസ് വേ 47 മൈൽക്കല്ലിലാണ് സംഭവം.

അമിത വേഗതിയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ ഹെൽമറ്റ് തകർന്ന് അഗസ്ത്യയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് എമർജൻസി മെഡിക്കൽ ടീം സ്ഥലത്തെത്തിയെങ്കിലും അപകട സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

അപകട വിവരമറിഞ്ഞ് അലിഗഡ് ജില്ലയിലെ തപ്പാൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗ്രേറ്റർ നോയിഡയിലെ ജെവാറിലെ കൈലാഷ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Previous Post Next Post