പൊലീസ് എത്തിച്ച പ്രതിയുടെ കുത്തേറ്റ യുവ ഡോക്ടർ മരിച്ചു



BREAKING NEWS


 *കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച ഡോക്ടർ മരിച്ചു. പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ്ഷ എന്ന ആളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇയാൾ സസ്പെൻഷനിൽ ഇരിക്കുന്ന അദ്ധാപകനാണ്. നാല് പോലീസുകാർക്കും കുത്തേറ്റിട്ടുണ്ട്.



 കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസ് (22) ആണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അല്പം മുമ്പ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ്.



 സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ച് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

കൊല്ലത്ത് ഡോക്ടർമാർ പൂർണമായി പണിമുടക്കും.
 സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആഹ്വാനം ചെയ്തു.


Previous Post Next Post