പത്തനംതിട്ട: പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അടൂർ പഴകുളം തെന്നാപ്പറമ്പ് മാവിള കിഴക്കേതിൽ സുധിയാണ് (21) അറസ്റ്റിലായത്. അടൂർ പൊലീസ് ആണ് പിടികൂടിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള വിവരമനുസരിച്ച് വനിത പൊലീസ് കോഴഞ്ചേരി സഖി വൺ സ്റ്റോപ് സെന്ററിലെത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന്, കോട്ടയം കാണക്കാരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോണും മറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.