കോട്ടയം : ഇനിയുള്ള രണ്ട് നാൾ കോട്ടയത്തിൻ്റെ നഗര കാഴ്ചകൾ ഡബിൾ ഡക്കർ ബസിൻ്റെ മട്ടുപ്പാവിൽ ഇരുന്നു കാണാം...
എന്റെ കേരളം പ്രദർശന-വിപണന മേളയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡക്കർ ബസ് എത്തി.
നാഗമ്പടത്തെ മേളയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാളിൽനിന്ന് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി ജനങ്ങൾക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് ഡബിൾ ഡക്കർ ബസിൽ ഒരുക്കിയിരിക്കുന്നത്.
ഇതിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് പ്രചരണാർത്ഥം വാടകയ്ക്ക് കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ എത്തിച്ചിട്ടുള്ളത്.