പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ചുവയസ്സുകാരി കാറിടിച്ച് മരിച്ചു. പാലക്കാട് കോട്ടോപാടം കുണ്ടുകണ്ടത്തിൽ വീട്ടിൽ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. അരിയൂർ കണ്ടമംഗലം റോഡിലാണ് അപകടമുണ്ടായത്. ബന്ധുക്കൾ വരുന്നത് കണ്ട് റോഡിലേക്കിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.