മോദിയുടെ ഇരിപ്പിടത്തിന് അടുത്തെത്തി കെട്ടിപ്പിടിച്ച് ബൈഡന്‍; സൗഹൃദം പങ്കുവച്ച് നേതാക്കൾ


 
 ഹിരോഷിമ : ജി 7 ഉച്ചകോടിയില്‍ സൗഹൃദം പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും. ജപ്പാനിലെ ഹിരോഷിമയില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ വര്‍ക്കിങ് സെഷനില്‍ വെച്ചാണ് ഇരു നേതാക്കളും കണ്ടുമുട്ടിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് സമീപം ജോ ബൈഡന്‍ എത്തി. തുടര്‍ന്ന് ഇരു നേതാക്കളും കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. 

അടുത്തമാസം പ്രധാനമന്ത്രി യുഎസ് സന്ദര്‍ശിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം അമേരിക്ക സന്ദര്‍ശിക്കുന്നത്. 

ജി 7 ഉച്ചകോടിയില്‍ വെച്ച് ശനിയാഴ്ച രാത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദവും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബേന്‍സും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.


Previous Post Next Post