പാമ്പാടി ഏഴാംമൈലിലെത്തിയാൽ "മൂക്കിൽ പഞ്ഞി വെയ്ക്കണം" നാട്ടുകാർക്കും ,യാത്രികർക്കും ശല്യമായി കൂറ്റൻ പഞ്ഞിമരം

റിപ്പോർട്ട് : ബിനു പവിത്രം 
പാമ്പാടി വെള്ളൂർ: ഏഴാംമൈൽ കവലയിൽ നിൽക്കുന്ന പഞ്ഞിമരം വ്യാപാരികൾക്കും, ഓട്ടോക്കാർക്കും, വഴിയാത്രക്കാർക്കും ശല്യമാവുന്നു.
നിറയെ കായ്കളുമായി നിൽക്കുന്നഈ മരത്തിൽ നിന്ന് വീഴുന്ന കായ്കൾ പൊട്ടി വ്യാപാര സ്ഥാപനങ്ങളിലേക്കും യാത്രക്കാരുടെ ശരീരത്തിലേക്കും പറന്ന് വന്ന് ശല്യമാവുന്നു. പലരും നടക്കുമ്പോൾ " മുക്കിൽ വരെ പഞ്ഞി "വെച്ച് നടക്കുന്ന സ്ഥിതിയാണ്. ഇതിനോട് ചേർന്നാണ് എല്ലാവരും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൊതുകിണറുള്ളത്. വർഷങ്ങൾ പഴക്കമുള്ളതുംKKറോഡിൽ ഇപ്പോൾ നിലവിലുള്ളതുമായ ഏക ശുദ്ധജല കിണർ ഇത് മാത്രമാണ്.ഇതിലേക്ക് പൊട്ടിവീഴുന്ന പഞ്ഞി കായ്കൾ ശുദ്ധജലം ഉപയോഗ ശൂന്യമാക്കുന്നു 'വേനൽകാലത്ത് നിരവധിയാളുകൾ ഈ കിണർ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത്.വളരെ ഉയരത്തിൽ നിൽക്കുന്ന ഈ മരം ഒടിഞ്ഞ് വീണാൽ അപകട സാധ്യതയേറെയാണ്.ഇതിൻ്റെ ചുവട്ടിലാണ് ഓട്ടോസ്റ്റാൻ്റ് ' ഹൈവേയുടെ വശത്ത് നിലക്കുന്നതിനാൽ ഈ മരം വെട്ടുന്നതിന് കടമ്പകൾ ഏറെയാണ്.അധികാരികൾ ഇടപെട്ട് എത്രയും വേഗം ഈ മരം വെട്ടുന്നതിന് നടപടി എടുക്കണമെന്നത് നാട്ടുകാരുടെ ആവശ്യമാണ്.

             
Previous Post Next Post