തീരസംഗമം യോഗത്തിന് ഉദ്യോഗസ്ഥൻ എത്തിയില്ല; വേദിയിൽവച്ച് നടപടിക്ക് നിർദേശം നൽകി മന്ത്രി സജി ചെറിയാൻ

    
കോഴിക്കോട്:  നോർത്ത് മണ്ഡലത്തിൽ മത്സ്യബന്ധന വകുപ്പിന്റെ തീരസംഗമം പരിപാടിയിൽനിന്ന് ആരോഗ്യവകുപ്പ് വിട്ടുനിന്നതിനെ വിമർശിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഉദ്യോഗസ്ഥനിൽനിന്ന് വിശദീകരണം തേടാനും നടപടിയെടുക്കാനും കലക്ടർക്കു നിർദേശം നൽകി. അതേസമയം അഡീഷനൽ ഡിഎംഒ യോഗത്തിൽ പങ്കെടുത്തിരുന്നു.

മത്സ്യബന്ധന വകുപ്പിന്റെ ഉടമസ്ഥത ഉള്ള 
മണ്ഡലത്തിലെ തീരമേഖലയിൽ വെറുതെകിടക്കുന്ന സ്ഥലത്ത് മെഡിക്കൽ സബ്സെന്റർ തുടങ്ങുമെന്ന് ഉദ്ഘാടനപ്രസംഗത്തിനിടെ മന്ത്രി പ്രഖ്യാപിച്ചു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ എവിടെയെന്ന് ചോദിച്ചപ്പോഴാണ് ആരും വന്നിട്ടില്ലെന്ന് മറുപടി ലഭിച്ചത്. ഉടനെ വിശദീകരണം തേടാൻ നിർദേശിക്കുകയായിരുന്നു.
മത്സൃ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന 
ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച പരാതികളിൽ തീരുമാനമെടുക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമാണ്. യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചതാണ്. എന്നിട്ടും വിട്ടുനിന്നത് ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി വേദിയിൽ പറഞ്ഞു. തുടർന്ന് മന്ത്രി വേദിയിലുണ്ടായിരുന്ന കലക്ടർ എ.ഗീതയോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടാനും നടപടിയെടുക്കാനും നിർദേശം നൽകുകയായിരുന്നു. പിന്നീടാണ് അഡീ.ഡിഎംഒ യോഗത്തിൽ‌ പങ്കെടുത്തതായി മന്ത്രിയെ അറിയിച്ചത്
Previous Post Next Post